ആൻഡ്രോയ്ഡ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 25 ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2025-ലെ ക്വാൽകോമിൻ്റെ ഏറ്റവും പുതിയ മുൻനിര ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റാണ് എസ് 25ന്റെ പ്രത്യേകത.
ഇന്ത്യയിലെ സാംസങ് ഗാലക്‌സി എസ് 25 ൻ്റെ അടിസ്ഥാന 128 ജിബി സ്റ്റോറേജ് മോഡലിന് 80,999 രൂപയാണ് വില വരുന്നത്. 256 ജിബിക്ക് 99,999 രൂപയാണ് പ്രാരംഭ വിലയുള്ളത്. അതേസമയം S25 അൾട്രാ (256GB) 1,29,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
6.9 ഇഞ്ച് സ്‌ക്രീൻ ആണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയുടെ ഒരു പ്രധാന സവിശേഷത. ഡിസൈൻ, പെർഫോമൻസ്, ഫംഗ്‌ഷണാലിറ്റി എന്നിവയിൽ മുൻ മോഡലിനെ അപേക്ഷിച്ച് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററി തന്നെയാണ് എസ് 25ലും ഉൾപ്പെടുത്തിയിട്ടുള്ളത്.
ശ്രദ്ധേയമായ ഒരു മാറ്റം ക്യാമറയിലാണുള്ളത്. മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന 12എംപി സെൻസറിന് പകരം 200എംപി പ്രൈമറി സെൻസറിന് ഇപ്പോൾ 50എംപി അൾട്രാ വൈഡ് ക്യാമറയുണ്ട്. 5x ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ലെൻസും 3x ഒപ്റ്റിക്കൽ സൂമുള്ള ഒരു സെക്കൻഡറി 10MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്. എന്നാൽ 12MP ഫ്രണ്ട് ക്യാമറ മാറ്റമില്ലാതെ തുടരുന്നു.
എസ് 25 4,000mAh ബാറ്ററിയും S25+ 4,900mAh സെല്ലും ഉൾക്കൊള്ളുന്നു. ചാർജിംഗ് വേഗതയിലും മുൻ മോഡലിൽ നിന്നും മാറ്റമില്ല. S25-ന് 25W വയർഡ് ചാർജിംഗും S25+ ന് 45W-ഉം ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Discussion about this post