ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്നതിനുള്ള നിയമഭേദഗതിയ്ക്ക് അംഗീകാരം നൽകി ഇറാഖ് പാർലമന്റ്. ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും യുവതലമുറയെ അധാർമിക ബന്ധങ്ങളിൽനിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിയ്ക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതോടെ രാജ്യത്ത് വിവാഹം,വിവാഹമോചനം.അനന്തരവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ലഭിക്കും.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും സിവിൽ സൊസൈറ്റി പ്രവർത്തകരും ബില്ലിനെ ശക്തമായി എതിർത്തു മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ചൊവ്വാഴ്ചയാണ് ഇറാഖ് പാർലമെന്റ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പിന്നീട് ഇത് പിൻവലിച്ചു. എന്നാൽ ഇപ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയി അംഗീകരിക്കുന്ന ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബിൽ വീണ്ടും പാർലമെന്റിൽ എത്തുകയായിരുന്നു.
Discussion about this post