ചായ ഉണ്ടാക്കുന്നതിനിടിയില്‍ ഗ്യാസ് തീര്‍ന്നുപോയാല്‍ എന്തുചെയ്യും. ഇപ്പോഴിതാ ഇങ്ങനെയൊരു സാഹചര്യത്തില്‍ വിചിത്രമായൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ഇവര്‍ ഗ്യാസ് കത്തിക്കാന്‍ ഡിയോഡറന്റിന്റെ സഹായം തേടി യുവാക്കള്‍. ഗ്യാസ് കുറവായതിനാല്‍ ചായ തിളയ്ക്കും മുന്‍പ് തീര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ് ഡിയോഡറന്റിന്റെ സഹായം യുവാക്കള്‍ തേടിയത്. ചായയുണ്ടാക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.
ഗ്യാസടുപ്പില്‍ വച്ച ചായ പാത്രത്തിലേക്ക് യുവാവ് പഞ്ചസാര ചേര്‍ക്കുന്നത് കാണാം. ഒപ്പം മറ്റൊരു യുവാവ് തീ ആളിക്കത്തുന്നതിനായി ഡിയോഡറന്റ് കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. ഗ്യാസ് കുറവാണ് എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
യുവാക്കളുടെ ഇടപെടലിനെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍ നിരവധിപേര്‍ ഈ രീതിയെ വിമര്‍ശിച്ചും രംഗത്തെത്തി. കാരണം ആല്‍ക്കഹോളുള്‍പ്പെടെ തീപിടിക്കാന്‍ സാധ്യതയുളള അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ചാണ് ഡിയോഡറന്റ് നിര്‍മിക്കുന്നത്. ഇവ പെട്ടെന്ന് പൊട്ടിത്തെറിക്കാനും ആളിക്കത്താനുമുള്ള ചാന്‍സ് വളരെ കൂടുതലാണ്.
View this post on Instagram
Discussion about this post