തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പ്രവൃത്തിയും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ.എൻ മഞ്ജുളയുടെ ഉത്തരവ്. എച്ച്.സി.എൽ ടെക്‌നോളജീസിലെ മൂന്ന് വനിതാ ജീവൻക്കാർ മേലുദ്യോഗസ്ഥർക്കെതിരേ സമർപ്പിച്ച പരാതി ലൈംഗികപീഡനമല്ലെന്ന ലേബർ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
തൊഴിലിടത്തിൽ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റം ഉപദ്രവിക്കുന്ന വ്യക്തിയുടെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെന്ന് യു.എസ്. കോടതി വ്യക്തമാക്കിയിരുന്നു, ഈ വിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർ.എൻ മഞ്ജുള ഉത്തരവ് പുറപ്പെടുവിപ്പിച്ചത.് ഏതെങ്കിലും രീതിയിലുള്ള വാക്കോ പെരുമാറ്റമോ അനുചിതമായാണ് സ്ത്രീകൾക്ക് അനുഭവപ്പെടുന്നതെങ്കിൽ ഇത് ലൈംഗിക പീഡനത്തിന് പരതിയിൽ വരുന്നതാണ്.
കുറ്റവാളി തന്റെ ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്നതല്ല മാന്യത. മറിച്ച്, ഇയാളുടെ പ്രവർത്തനം സ്ത്രീകൾക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിലാണ് കാര്യം. ന്യായബോധത്തിന്റെ മാനദണ്ഡം സ്ത്രീകൾക്ക് ഈ അക്രമം എങ്ങിനെ അനുഭവപ്പെട്ടു എന്നതിലാണെന്നും കോടതി പറഞ്ഞു.
Discussion about this post