ലക്‌നൗ: മഹാകുംഭമേളയിൽ സന്യാസം സ്വീകരിച്ച് (മഹാമന്ദലേശ്വർ ) നടി മമത കുൽക്കർണി. ഗംഗയിൽ പുണ്യസ്‌നാനം നടത്തിയാണ് നടി ആത്മീയത ജീവിതത്തിന് തുടക്കമിട്ടത്. കിന്നർ അഖാരയുടെ ഭാഗമായ നടി സന്യാസദീക്ഷ സ്വീകരിച്ച് പേരും മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകീട്ടിടോയെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യാമൈ മത നന്ദഗിരി എന്നാണ് മമത കുൽക്കർണിയുടെ പുതിയ നാമം. സന്യാസം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇവർ സംഗം തീരത്ത് പിണ്ഡദാനം നടത്തി. ഇതിന് ശേഷം ആയിരുന്നു പുണ്യസ്‌നാനം. ഇതിന് പിന്നാലെ 53 കാരിയായ മമത ആചാര്യ മഹാമന്ദലേശ്വർ ലക്ഷ്മിനാരായണ ത്രിപാതിയുമായെ ദർശിച്ച് അനുഗ്രഹം വാങ്ങി. മഹാമന്ദലേശ്വർ ആകുന്നതുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം നേരം ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് മഹാമന്ദലേശ്വരായി മമതയെ പ്രഖ്യാപിച്ചത്.
ഇതിന് ശേഷം ഇരുവരും ചേർന്ന് അഖില ഭാരതീയ അഖാര അദ്ധ്യക്ഷൻ രവീന്ദ്ര പുരിയെ കണ്ടു. മമതയും പുരിയും ദീർഘനേരം സംസാരിച്ചു. കിന്നർ അഖാരയിലെ മറ്റ് അംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഹാമന്ദലേശ്വരായി മമതയെ മാറ്റുന്നതിനുള്ള ചടങ്ങുകൾ ആരംഭിച്ചത്.
സന്യാസിയായിട്ടാണ് പിന്നീട് മഹാകുംഭമേളയിൽ മമത പങ്കെടുത്തത്. കാഷായ വസ്ത്രം ധരിച്ച് രുദ്രാക്ഷം ധരിച്ചായിരുന്നു പിന്നീട് മമത പ്രത്യക്ഷപ്പെട്ടത്. മഹാകുംഭമേളയിൽവച്ച് സന്യാസദീക്ഷ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മമത പ്രതികരിച്ചു.












Discussion about this post