സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു നിശാക്ലബ്ബ്. പേര് മിസ് ആന്‍ഡ് മിസിസ്, സംഗീതവും നൃത്തവും അല്പം ലഹരിയുമായി സ്ത്രീകള്‍ക്ക് സമയം ചെലവഴിക്കാനൊരിടം. രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ നിശാക്ലബിന് തുടക്കമിട്ടിരിക്കുകയാണ് ബെംഗളുരു.
ബന്നാര്‍ഘട്ട റോഡിലാണ് മിസ് ആന്‍ഡ് മിസിസ് വിമന്‍ ഓണ്‍ലി എന്ന ഈ നൈറ്റ് ക്ലബ് സ്ഥിതി ചെയ്യുന്നത്. ക്ലബില്‍ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നതുപോലെ ഇവിടെയുള്ള ജീവനക്കാരും അത് ഡിജെ മുതല്‍ വ്യക്തിഗത സേവനം നടത്തുന്നവരുള്‍പ്പെടെയുള്ളവര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ്.
സംഗീതം, നൃത്തം, പിസ, സ്നാക്സ്, ബീര്‍, ഷാംപെയ്ന്‍, വൈന്‍, നെയ്ല്‍ ആര്‍ട്ട് തുടങ്ങി അങ്ങനെ ജീവിതം ഉല്ലാസമാക്കുന്നതിനുവേണ്ടിയുള്ളതെല്ലാം ഇവിടെയുണ്
ാകും. ആദ്യ മണിക്കൂറില്‍ ഒരു ഗംഭീര ഓഫറുമുണ്ട്. ആദ്യ മണിക്കൂറില്‍ 300 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീറും സ്നാക്സും ലഭിക്കും. എന്നാല്‍ ആദ്യമണിക്കൂര്‍ കഴിഞ്ഞാല്‍ ഇരട്ടിവിലയാണ് ഈടാക്കുക. ദിപാന്‍ഷി സിങ് എന്ന യുവതിയാണ് മിസ് ആന്‍ഡ് മിസിസ് ക്ലബിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളില്‍ തരംഗമായത്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും ഷെയറുമായി വീഡിയോ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പലവിധ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ക്ലബിനെ പുരുഷ വിരുദ്ധമെന്ന് വിശേഷിപ്പിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്നതാണ് രസകരമായ വസ്തുത.
Discussion about this post