കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ സംസ്കാരമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താന്‍ വെള്ളാപ്പള്ളിക്ക് കഴിവില്ലെന്നും സുധീരന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരെയെങ്കിലും തോല്പ്പിക്കണമെന്നുണ്ടെങ്കില് ആ സ്ഥാനാര്‍ഥിക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ തേടിയാല്‍ മതിയെന്നും സുധീരന് വെള്ളാപ്പള്ളിയെ പരിഹസിച്ചു.
പറവൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്. നേരത്തെ വെള്ളാപ്പള്ളി പറവൂരിലെ പൊതുയോഗത്തില്‍ വിഡി സതീശനെ വിമര്‍ശിച്ചിരുന്നു.
Discussion about this post