കണിച്ചുകുളങ്ങര: ബി.ജെ.പി ചേട്ടനും ബി.ഡി.ജെ.എസ് അനിയനുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എത്ര സീറ്റ് തന്നാലും തര്‍ക്കമില്ലാതെ സ്വീകരിയ്ക്കും. തിരഞ്ഞെടുപ്പിന് രണ്ടര മാസം കിട്ടിയത് ബി.ഡി.ജെ.എസിന് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ഉടക്കിയത് കാരണമാണ് യു.ഡി.എഫുമായി ചര്‍ച്ച നടക്കാതെ പോയത്. രാജന് ബാബുവിനെ യു.ഡി.എഫില്‍ എടുക്കാത്തതും സുധീരന് കാരണമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തങ്ങളുടെ വേദിയില്‍ വന്നു ചീത്ത പറഞ്ഞതിനാണ് വി.ഡി. സതീശനെതിരെ പരസ്യ നിലപാടെടുത്തതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എന്‍.ഡി.പിയെ വിമര്‍ശിച്ച് ന്യൂനപക്ഷ പ്രീണനം നടത്താനാണ് സതീശന്റെ ശ്രമം. ശബരിമലയിലെ വരുമാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് സതീശനാണ്. എന്നാല്‍ പരസ്യ സംവാദത്തിന് വിളിച്ചപ്പോള്‍ അദ്ദേഹം മുങ്ങിയന്നെും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Discussion about this post