സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 23 തരം ചോരകുടിയന്‍ പ്രാണികളെ കണ്ടെത്തി. പ്രധാനമായും മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ് ഇവ. പാരസൈറ്റ്‌സ് ആന്‍ഡ് വെക്‌റ്റേഴ്‌സ് എന്ന ശാസ്ത്രജേണലിലാണ് ഈ പുതിയ ജീവികളെക്കുറിച്ചുള്ള ഗവേഷണം പ്രസിദ്ധീകരിച്ചത്. ഭൂസി ഈച്ചകള്‍ എന്നു തദ്ദേശീയമായി അറിയപ്പെടുന്ന ഇവ കുലിക്കോയ്ഡ്‌സ് എന്ന ജനുസ്സില്‍പ്പെട്ടവയാണ്. ആടുകള്‍, കന്നുകാലികള്‍, മാന്‍ തുടങ്ങിയവയുടെ ചോരയാണ് ഇവ കുടിക്കാറുള്ളത്.
ഇവയില്‍ 5 വിഭാഗത്തില്‍ ബ്ലൂ ടങ് ഡിസീസ് എന്ന രോഗം മൃഗങ്ങളില്‍ പരത്താനുള്ള കഴിവുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഈ പ്രാണികളെ സൂക്ഷിക്കണമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷക ദൃതി ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.
23 സ്പീഷീസുകളില്‍ 17 എണ്ണം മനുഷ്യരുടെ ചോര കുടിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ മനുഷ്യരില്‍ ഇവ രോഗം പരത്താറില്ല. മൃഗങ്ങളില്‍ നാക്കിന്റെ നിറം നീലയാക്കും, പനി, മുഖത്തെ നീര്, അമിതമായ ഉമിനീര്‍ പുറന്തള്ളല്‍ തുടങ്ങിയ രോഗങ്ങള്‍ക്കു വഴിവെക്കുന്നതുമാണ് ബ്ലൂ ടങ് ഡിസീസ്.
Discussion about this post