എറണാകുളം : എറണാകുളം സബ് ജയിലിൽ തടവുപുള്ളി ജയിൽചാടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ജയിൽപ്പുള്ളിയാണ് ചാടിപ്പോയത്. ലഹരി കേസിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞദിവസം ലഹരി വില്പന കേസിൽ റിമാന്റിലായി ജയിലിൽ എത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് ആണ് ജയിൽ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു.
ജയിലിലെ ജനൽ വഴി ഇയാൾ ചാടിപ്പോയി എന്നാണ് സബ് ജയിൽ അധികൃതർ അറിയിക്കുന്നത്. എറണാകുളം
സബ്ജെയിലിനോട് ചേർന്നുള്ള മംഗളവനം പ്രദേശത്ത് പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post