ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം . പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . ഞായറാഴ്ച കർത്തവ്യ പഥിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ഇന്തോനീഷ്യൻ പ്രസിഡന്റ് പ്രബൊവോ സുബിയാന്റോ മുഖ്യാതിഥിയാകും.
പരേഡുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 31 നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിന് മാറ്റേകും. ഓരോ വർഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങളാണ് അവതരിപ്പിക്കുക. ഇത്തവണത്തെ പ്രമേയം സുവർണ ഭാരതം പൈതൃകവും വികസനവും എന്നതാണ്.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നിശ്ചല ദൃശ്യത്തിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമുണ്ടാകും. രക്ഷാ കവച് എന്ന പേരിൽ വികസിപ്പിച്ച വോ്യാമ പ്രതിരോധ സംവിധാനമാണ് ഇതിൽ ആകർഷണം. കരയിൽനിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്.
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിൽ 14 മലയാളി സൈനികരാണുള്ളത്. ഇത്തവണത്തെ ആഘോഷത്തിൽ മുൻപെങ്ങുമില്ലാത്ത വൈവിധ്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Discussion about this post