പത്തനംതിട്ട: കൂട്ട ബലാത്സംഗത്തിന് ഇരയായി പതിനേഴുകാരി . അടൂരിലാണ് സംഭവം. കൗൺസിലിങ്ങിലാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തുറന്നുപറഞ്ഞത് . തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .
ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടിയുടെ മൊഴി. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികൾ. അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. 6 പേരെ കൂടെ പിടികൂടാനുണ്ട് എന്ന് പോലീസ് പറഞ്ഞു.
Discussion about this post