ന്യൂഡൽഹി ; റിപ്പബ്ലിക് ദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനാശംസകൾ. ഇന്ന്, റിപ്പബ്ലിക്കിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നു. ഭരണഘടനാ നിർമ്മിച്ച എല്ലാ മഹത്തയ സ്ത്രീ-പുരുഷ വ്യക്തിത്വങ്ങളെയും ഞാൻ നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനും, ഈ അവസരം നമ്മുടെ ശ്രമങ്ങൾക്ക് ശക്തി പകരട്ടെ എന്ന് ‘ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
76ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യതലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കും. രാഷ്ത്രപതി ദ്രൗപതി മുർമു 76-ാമത് റിപ്പബ്ലിക് ദിനം ഇന്ന് കർത്തവ്യ പാതയിൽ നിന്ന് ആഘോഷിക്കാൻ രാജ്യത്തെ നയിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. ഈ വർഷത്തെ ആഘോഷങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവയുടെ സവിശേഷമായ മിശ്രിതമായിരിക്കും.
Discussion about this post