ന്യൂഡൽഹി : 76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം . രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ്. പരേഡിൽ കാണികളുട ശ്രദ്ധ പിടിച്ചു പറ്റി ഇന്തോനേഷ്യൻ സൈനിക ബാൻഡ്.
റിപ്പബ്ലിക് ദിനത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു സംഘം റിപ്പബ്ലിക്ക് പരേഡിൽ മാർച്ച് ചെയ്യുന്നത് ഇതാദ്യമാണ്. മാത്രമല്ല , ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം, വിദേശത്ത് എവിടെയെങ്കിലും ഒരു സൈനിക ബാൻഡും സൈനിക സംഘവും ഒരു പരേഡിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ഇന്തോനേഷ്യയിലെ മിലിട്ടറി അക്കാദമി ബാൻഡിലെ 190 അംഗങ്ങളും മറ്റ് 152 സൈനികരുമാണ് മാർച്ചിൽ പങ്കെടുത്തത്.
Discussion about this post