മുംബൈ : നടൻ സെയ്ഫി അലി ഖാൻ ആക്രമിക്കപ്പെട്ട സംബവത്തിൽ പുതിയ വിവരങ്ങൾ പുറത്ത് . ഫോറൻസിക് കണ്ടെത്തിയ 19 വിരലടയാളത്തിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട് . ഇതോടെ അന്വേഷണ സംഘത്തെ പ്രതിസന്ധയിൽ ആയിരിക്കുകയാണ്.
സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർഡ്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റെ ബ്യൂറോയിലാണ് പരിശോധനകൾ നടത്തിയത്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുൾ ഇസ്ലാമിന്റേതല്ലെമന്ന് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു.
Discussion about this post