ലഖ്‌നൗ: കൃഷിസ്ഥലത്ത് കീടനാശിനി തളിച്ച ശേഷം വന്ന് കൈ കഴുകാതെ ഭക്ഷണം കഴിച്ച കര്‍ഷകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശനിയാഴ്ച രാത്രി വൈകിട്ടാണ് ് സംഭവം. കനയ്യ (27) ആണ് മരിച്ചത്. കനയ്യ ശനിയാഴ്ച വയലിലേക്ക് കീടനാശിനി തളിക്കാന്‍ പോയതായിരുന്നു. എന്നാല്‍ തിരിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യ നിര്‍ബന്ധിച്ചിട്ടും അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഇദ്ദേഹം കൈ കഴുകിയില്ല.
കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള ഭാര്യയുടെ ഭയത്തെ കനയ്യ ഒട്ടും കണക്കിലെടുത്തില്ലെന്ന് ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രഞ്ജന സച്ചന്‍ പറഞ്ഞു. കൈകഴുകാതെ അത്താഴം കഴിച്ചതിന് തൊട്ടുപിന്നാലെ തന്നെ കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ വരികയും അതിവേഗം ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ കീടനാശിനി വിഷബാധ മൂലമുണ്ടാകുന്ന മരണങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post