ന്യൂഡൽഹി: പൊതുവിൽ ഇന്ത്യ സന്ദർശിക്കുന്ന ലോക നേതാക്കൾ അവരുടെ സന്ദർശനത്തിന്റെ ഭാഗമായി പാകിസ്താൻ കൂടെ ചിലപ്പോൾ സന്ദർശിക്കാറുണ്ട്. ഇതിനെ ഇന്ത്യ ഒരു തരിമ്പും പ്രോത്സാഹിപ്പിക്കാറില്ല പക്ഷെ. അതെ സമയം ഇന്ത്യയുടെ ചില അങ്ങേയറ്റം സുഹൃദ് രാഷ്ട്രങ്ങൾ മാത്രം ഈ പതിവ് നടപ്പിലാക്കാറില്ല. ആ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യ.
ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പാകിസ്ഥാനിലേക്ക് പോകില്ല എന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം പാകിസ്താനിലേക്കല്ല മറിച്ച് നേരിട്ട് മലേഷ്യയിലേക്ക് പോകുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
സുബിയാന്റോ ന്യൂഡൽഹിയിൽ നിന്ന് നേരിട്ട് ഇസ്ലാമാബാദിലേക്ക് പോകുമോ എന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു.എന്നാൽ അങ്ങനെയൊരു കാര്യത്തെ കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നാണ് ഇന്തോനേഷ്യൻ പ്രസിഡൻഷ്യൽ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം വ്യക്തമാകുന്നത്. ജനുവരി 27 തിങ്കളാഴ്ച സുബിയാന്റോ ക്വാലാലംപൂരിലേക്ക് പോകും എന്നാണ് പ്രസിഡന്റിൽ ഓഫീസ് തുറന്നു പറഞ്ഞിരിക്കുന്നത്. .
Discussion about this post