ലക്‌നൗ; കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയും കുടുംബവും പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് എത്തിയത്. ഇസ്‌കോൺ സന്ദർശന ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ അദ്ദേഹം ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. 50 ലക്ഷത്തിലേറെ ഭക്തർക്കാണ് അദ്ദേഹം മഹാപ്രസാദവിതരണം നടത്തിയത്. ക്യാമ്പിൽ ഭാര്യ പ്രീതി അദാനിയോടൊപ്പം ഭക്ഷണം തയ്യാറാക്കാനും അദ്ദേഹം കൂടി. അതിശയകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മഹാകുംഭമേളയുടെ നടത്തിപ്പ് അംഗീകാരം അർഹിക്കുന്നതാണെന്നും അദാനി പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും താൻ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് അദാനി പറഞ്ഞിരുന്നു.കുംഭമേളയെ കുറിച്ച് അദ്ദേഹം ലിങ്കഡ്ഇനിൽ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്.ദീർഘമായ കുറിപ്പ് തന്നെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കുംഭമേള പോലെ മനുഷ്യരും സംസ്‌കാരവും ഒത്തുചേരുന്ന മറ്റൊരു മേളയും ലോകത്തിൽ ഇല്ല. ഒരു കമ്പനിയെന്ന നിലയിൽ കുംഭ മേളയുടെ പ്രവർത്തനങ്ങളിൽ അദാനി ഗ്രൂപ്പ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഓരോ തവണയും ഈ വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം നമ്മുടെ പൂർവ്വികരുടെ ദർശനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ കുറിക്കുന്നത്. ഇന്ത്യയിലുടനീളം തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ ശൃംഖലകൾ എന്നിവ നിർമ്മിച്ച ഒരാളെന്ന നിലയിൽ, ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ നാഗരികതയെ പിന്തുണയ്ക്കുന്ന ഒരു ശക്തിയായ ‘ആത്മീയ ഇൻഫ്രാസ്ട്രക്ചറിന്റെ’ അവിശ്വസനീയമായ ഈ ഉദാഹരണം എന്നെ അത്ഭുതപ്പെടുത്തുന്നു.
ഹാർവാർഡ് ബിസിനസ് സ്‌കൂൾ കുംഭമേളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ അതിന്റെ വലിപ്പം അവരെ അത്ഭുതപ്പെടുത്തി. പക്ഷേ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അതിലും ആഴത്തിലാണ് ഇതിനെ കാണുന്നത്. ലോകത്തിലെ ഏറ്റവും വിജയകരമായ പോപ്പ്-അപ്പ് മെഗാസിറ്റി കേവലം അക്കങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അദാനി ഗ്രൂപ്പിലെ ഞങ്ങൾ പിന്തുടരാൻ ലക്ഷ്യമിടുന്ന കാലാതീതമായ തത്വങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. ഓരോ 12 വർഷത്തിലും ന്യൂയോർക്ക് നഗരത്തിലേതിനേക്കാൾ കൂടുതൽ ആളുകൾ പുണ്യ നദികളുടെ തീരത്തെ ഈ താത്കാലിക നഗരത്തിലേക്ക് എത്തുന്നു. ബോർഡ് മീറ്റിംഗുകളും പവർപോയിന്റ് അവതരണങ്ങളോ ഒന്നും ഇവിടെ ഇല്ല, പകരം നൂറ്റാണ്ടുകളുടെ പഠനത്തിലൂടേയം പരിശീലനത്തിലൂടെയും ആർജിച്ചെടുത്ത ‘ഇന്ത്യൻ ജുഗാദ്’ (പരിമിതമായ വിഭവങ്ങൾ നൂതനമായ രീതിയിൽ ഉപയോഗിക്കൽ) ആണ് ഇവിടെ ദൃശ്യമാകുന്നത്.
1-ആത്മീയതയുടെ അളവുകോൽ കുംഭമേളയുടെ അളവുകോൾ എന്നത് വലിപ്പത്തേക്കാളുപരി അത് എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതാണ്. 200 മില്യൺ ആളുകൾ അർപ്പണബോധത്തോടെയും സേവനത്തോടെയും ഒത്തുകൂടുമ്പോൾ, അത് വെറുമൊരു പരിപാടിയല്ല, ആത്മാക്കളുടെ അതുല്യമായ സംഗമമാണ്. ഇതിനെയാണ് ഞാൻ ‘സ്പിരിച്വൽ എക്കണോമി ഓഫ് സ്‌കെയിൽ’ എന്ന് വിളിക്കുന്നത്
2-സുസ്ഥിരത
ഇഎസ്ജി (പരിസ്ഥിതി സമാനുഭാവം, സാമൂഹിക ഉത്തരവാദിത്തം, കോർപ്പറേറ്റ് ഭരണം) ബോർഡ്മീറ്റിങ്ങുകളിലെ ഒരു സ്ഥിരം പ്രയോഗമായി മാറുന്നതിന് മുമ്പ് തന്നെ കുംഭമേള സർക്കുലാർ ഇക്കണോമി തത്വങ്ങൾ നടപ്പിലാക്കിയിരുന്നു. കുംഭമേളസമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളുന്ന പുണ്യനദി ദശലക്ഷക്കണക്കിന് ഭക്തരെ ശുദ്ധീകരിക്കുകയും അതിന് ശേഷം സ്വയം ശുദ്ധീകരിച്ച് സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുന്നു. ആധുനിക വികസന കാഴ്ച്ചപ്പാടനെക്കുറിച്ചുള്ള വലിയ പാഠമാണ് ഇതിലൂടെ നൽകുന്നത്. അതായത് നമ്മൾ ഭൂമിയിൽ നിന്ന് എന്ത് എടുക്കുന്നു എന്നതിലല്ല, മറിച്ച് നമ്മൾ അതിന് എങ്ങനെ തിരികെ നൽകുന്നു എന്നതിലാണ് യഥാർത്ഥ പുരോഗതി നിലനിൽക്കുന്നത്.
3. സേവനം വഴി നേതൃത്വം ഏറ്റവും ശക്തമായ വശം എന്താണെന്ന് ചോദിച്ചാൽ ഇതിനൊയൊന്നും നിയന്ത്രിക്കാൻ ഏതെങ്കിലും ഒരു അതോറിറ്റി ഇല്ല എന്നുള്ളതാണ്. യഥാർത്ഥ നേതൃത്വം എന്ന് പറയുന്നത് ഉത്തരുവുകൾ നൽകുന്നതിൽ അല്ല, മറിച്ച് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലാണ്. വിവിധ അഖാരകളും പ്രാദേശിക അധികാരികളും സന്നദ്ധപ്രവർത്തകരും ഇവിടെ ഐക്യത്തോടെ പ്രവർത്തിക്കുന്നു. സേവനത്തിലൂടെയുള്ള നേതൃത്വമാണ് ഇവിടെ നടപ്പിലാക്കുന്നത്. മികച്ച നേതൃത്വം എന്നത് ഉത്തരവുകൾ പുറപ്പെടുവിക്കുന്നവരോ നിയന്ത്രിക്കുന്നവരോ അല്ലെന്ന് കുംഭമേള നമ്മെ പഠിപ്പിക്കുന്നു. സേവനമാണ് ഭക്തി, സേവനമാണ് പ്രാർത്ഥന, സേവനം തന്നെയാണ് ദൈവം.
Discussion about this post