അഹമ്മദാബാദ്: കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയ യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരണപ്പെട്ടത്.യുവാവ് റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് ലീവ് ആയതിനാൽ കാഡിയിലെ സഹോദരനെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ എത്തിയതായിരുന്നു.
സംഭവദിവസം വൈകുന്നേരം പ്രകാശിന്റെ ബന്ധുവായ അൽപ്പേഷ്, നേരംപോക്കിനായി പ്രകാശിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ കയറ്റി. പിന്നാലെ ഇവർ കിടന്നുറങ്ങി. ഈ സമയത്ത് പ്രകാശിന്റെ ശരീരത്തിൽ ക്രമാതീതമായി വായുനിറയുകയും സാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയുമായിരുന്നു. ഇതോടെ പ്രകാശ് ഛർദ്ദിച്ച് ബോധരഹിതനായി. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കംപ്രസർ പൈപ്പിലെ ഉയർന്ന വായു മർദ്ദം അൽപേഷ് അറിഞ്ഞിരുന്നുവെന്നും അത് അവഗണിച്ച് പ്രകാശിന്റെ സ്വകാര്യ ഭാഗങ്ങളിൽ കയറ്റിയതാണ് മരണത്തിന് ഇടയാക്കിയതെന്നും പ്രകാശിന്റെ സഹോദരൻ ഘേവാഭായ് പറയുന്നു.ഘേവാഭായി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post