ബീജിംഗ്: ആർട്ടിഫിഷൻ ഇന്റലിജൻസ് അരങ്ങുവാഴുന്ന ലോകത്തേക്ക് വമ്പൻ ചെക്കുമായാണ് ചൈന എത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുന്ന ഡീപ്‌സീക് എന്ന എഐ മേഡലാണ് ചൈനയിൽ നിന്ന് എത്തിയിരിക്കുന്നത്. വിലക്കുറവിനൊപ്പം കുറച്ചുമാത്രം നിയന്ത്രണങ്ങളും പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയാണ്.ചൈനയിലെ ഹാങ്ഷുവിൽ ലിയാങ് വെൻഫെങ് എന്ന ഗവേഷകനാണു ഡീപ്‌സീക് വികസിപ്പിച്ചത്.
എന്നാൽ ഇപ്പോഴിതാ ഈ എഐ സംവിധാനം എത്രത്തോളം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു ഉപയോക്താവ്. ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിനെ കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചൈനീസ് ചാറ്റ്‌ബോട്ട് വിസമ്മതിച്ചെന്നാണ് ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നത്.
ഒരു പോസ്റ്റിൽ, സംസ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചാറ്റ്‌ബോട്ട് വിസമ്മതിച്ചതായി ഒരു എക്‌സ് ഉപയോക്താവ് അവകാശപ്പെട്ടു.ക്ഷമിക്കണം, അത് എന്റെ നിലവിലെ പരിധിക്കപ്പുറമാണ്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. ‘ ‘ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പേര് പറയൂ’ എന്ന് ചോദിച്ചപ്പോൾ എഐ ഇതേ ഉത്തരവുമായി എത്തി.
ആർ1 എന്നാണു ഡീപ്‌സീക്കിന്റെ പുതിയ പതിപ്പിന്റെ പേര്. ഓപ്പൺ എഐ, മെറ്റ തുടങ്ങിയ കമ്പനികൾ ഹാർഡ്വെയറിൽ ചെലവഴിക്കുന്നതിനെക്കാൾ വളരെക്കുറച്ചു തുക മാത്രമാണു ഡീപ്‌സീക്ക് ചെലവഴിക്കുന്നത്. ഇതാണു വിലക്കുറവിനുള്ള പ്രധാനകാരണം.
Discussion about this post