ന്യൂഡൽഹി : പേടിഎം പേയ്‌മെൻ്റ് സർവീസ് സിഇഒ നകുൽ ജെയിൻ രാജിവച്ചു. തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് അനുയോജ്യമായ ഒരു പകരക്കാരനെ തിരയുകയാണെന്നും പുതിയ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും പേടിഎം പേയ്‌മെൻ്റ് സർവീസ് അറിയിച്ചിട്ടുണ്ട്.
സ്വന്തമായ ബിസിനസ്സ് ആരംഭിക്കുന്നതിനാണ് നകുൽ ജെയിൻ പേടിഎം സിഇഒ സ്ഥാനം രാജിവെക്കുന്നത്. പേയ്‌മെൻ്റ് അഗ്രഗേറ്റർ ലൈസൻസിനായി സെൻട്രൽ ബാങ്കിൻ്റെ അനുമതിക്കായി കാത്തിരിക്കുന്ന സമയത്താണ് കമ്പനിയുടെ സിഇഒയുടെ രാജി. എഫ്ഡിഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 2022 നവംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിൻ്റെ അപേക്ഷ നിരസിച്ചിരുന്നു.
ആർബിഐ അനുമതിക്കായി കാത്തിരിക്കുമ്പോൾ നിലവിലുള്ള ഓൺലൈൻ വ്യാപാരികൾക്ക് പേയ്‌മെൻ്റ് സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് പിപിഎസ്എൽ അറിയിച്ചു. 2024 ഓഗസ്റ്റിൽ ഡൗൺസ്ട്രീം നിക്ഷേപത്തിനായി പേടിഎമ്മിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. തുടർന്നാണ് പിഎ ലൈസൻസിനായി കമ്പനി വീണ്ടും അപേക്ഷിച്ചിരിക്കുന്നത്.
Discussion about this post