ഓസ്‌കാര്‍ ലെവലിലുള്ള അഭിനയം കാഴ്ച്ച വെക്കുന്ന ഒരു പാമ്പിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചത്തു കിടക്കുന്നതായി അഭിനയിക്കുകയാണ് ഈ പാമ്പ്. ഞാനൊന്ന് വെറുതെ ചെന്ന് തൊടുമ്പോള്‍ തന്നെ ചത്തതു പോലെ അഭിനയിക്കുകയാണ് പാമ്പ് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്യുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴെ രസകരമായ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പലരും പാമ്പിനെക്കുറിച്ച് ക്യൂട്ട് എന്നാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ ഇത് പാമ്പിന്റെ സമ്മര്‍ദ്ദം കാരണം ഉപയോഗിക്കുന്ന അതിജീവനമാര്‍ഗമാണെന്നും അത് പേടിച്ചിട്ടാണ് ഇത് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
View this post on Instagram









Discussion about this post