ഇസ്ലാമാബാദ്: സംസ്‌കൃത ശ്ലോകം ചൊല്ലി ആരാധകരെ ഞെട്ടിച്ച് പാകിസ്താൻ നടൻ അലി ഖാൻ. സ്വകാര്യ ചാനലിൽ അഭിമുഖത്തിനിടെ ആയിരുന്നു താരം സംസ്‌കൃതത്തിൽ സരസ്വതി വന്ദനം ചൊല്ലിയത്. മുൻനിര പാക് നടന്മാരിൽ ഒരാളയ അലി ഖാൻ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിമുഖത്തിനിടെ മൂന്ന് ഭാഷകളിൽ സംസാരിക്കാൻ അവതാരകൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സംസ്‌കൃത ശ്ലോകം ചൊല്ലിയത്. ഉറുദു, സംസ്‌കൃതം, ഹിന്ദി എന്ന ഭാഷകളിൽ എന്തെങ്കിലും സംസാരിക്കാൻ ആയിരുന്നു അലി ഖാനോട് അവതാരകൻ ആവശ്യപ്പെട്ടത്.
ഇതിന് സമ്മതിച്ച അദ്ദേഹം സംസ്‌കൃതത്തിൽ സരസ്വതി വന്ദനം ചൊല്ലി. ഇതിന് പിന്നാലെ മറ്റ് ചില ശ്ലോകങ്ങൾ കൂടി ചൊല്ലുകയായിരുന്നു. ശ്ലോകത്തിന്റ അവസാനഭാഗങ്ങൾ അദ്ദേഹത്തിന് ഓർമ്മകിട്ടിയിരുന്നില്ല. അതിനാൽ ചൊല്ലുമ്പോൾ ചില തടസ്സങ്ങൾ ഉണ്ടായി. ഇതൊഴിച്ചാൽ ആദ്യ ഭാഗം എല്ലാം ഒരു വരി തെറ്റാതെ ആയിരുന്നു അദ്ദേഹം ചൊല്ലിയത്. ബാക്കി രണ്ട് ഭാഷകളിലും അദ്ദേഹം സംസാരിച്ചു. സംസാരം പൂർത്തിയാക്കിയതിന് പിന്നാലെ അവതാരകൻ അദ്ദേഹത്തെ പ്രശംസിച്ചു.
അലി ഖാൻ സരസ്വതി വന്ദനം ചൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ അത്ഭുതം പ്രകടമാക്കി ആരാധകർ രംഗത്ത് എത്തി. പാകിസ്താനിലും ഇസ്ലാമിക മത വിശ്വാസിയുമായ നടൻ ഹൈന്ദവ ശ്ലോകം ചൊല്ലിയതാണ് ഞെട്ടിച്ചത്.













Discussion about this post