മുംബൈ : രണ്ടാം നിലയിൽ നിന്ന് വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി .മഹാരാഷ്ട്രാക്കാരൻ ഭാവേഷ് എന്നയാളാണ് ഡോംബിവ്ലിയിൽ ഹൗസിംഗ് സൊസൈറ്റിയുടെ രണ്ടാം നിലയിൽ നിന്ന് വീണ രണ്ട് വയസുകാരന്റെ ജീവൻ രക്ഷിച്ചത് .
13 നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ കുട്ടി അറിയാതെ വീഴുകയായിരുന്നു.കുഞ്ഞ് വീഴുന്നത് കണ്ട് കെട്ടിടത്തിൽ താമസിക്കുന്ന ഭവേഷ് മാത്രെ പിടിക്കാനായി ഓടിയെത്തുകയായിരുന്നു. കുട്ടി അയാളുടെ കൈയിലേക്ക് വീഴുകയും ചെയ്തു. ഭാവേഷിന്റെ സമയോചിതമായ ഇടപെടലാണ് വീഴ്ചയുടെ ആഘാതം കുറച്ചത് .കുട്ടിയുടെ കൈകൾക്ക് നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചിരിക്കുന്നത്.
ഹൗസിംഗ് സൊസൈറ്റിയുടെ സിസിടിവിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
Discussion about this post