ന്യൂഡൽഹി : രാജ്യത്ത് രക്താർബുദ ചികിത്സയ്ക്കായി ലൈവ് ഡ്രഗായ ‘ക്വാർട്ടേമി’യ്ക്ക് അംഗീകാരം നൽകി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐഐടിബി), ഐഐടി-ബി, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്ത ഇമ്മ്യൂണോഎസിടി എന്ന കമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചത്.
ഒരു രോഗത്തെ ചികിത്സിക്കാൻ ജീവകോശങ്ങളെയോ ജീവജാലങ്ങളെയോ ഉപയോഗിക്കുന്ന ഒരു തരം ബയോളജിക്കൽ തെറാപ്പിയാണ് ലൈവ് ഡ്രഗ്. കാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ ശരീരത്തിൻ്റെ സ്വന്തം പ്രതിരോധ സംവിധാനത്തിൻ്റെ ശക്തിയെ ആണ് ഈ ചികിത്സകൾ ഉപയോഗപ്പെടുത്തുന്നത്. ക്യാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും ആക്രമിക്കുന്നതിനുമായി ഒരു രോഗിയുടെ സ്വന്തം ടി-സെല്ലുകളെ (ഒരു തരം വെളുത്ത രക്താണുക്കൾ) ജനിതകപരമായി പരിഷ്‌ക്കരിക്കുന്നത് ഉൾപ്പെടുന്ന ഒരു തരം ഇമ്മ്യൂണോതെറാപ്പിയാണ് CAR-T സെൽ തെറാപ്പി.
ബംഗളൂരു ആസ്ഥാനമായുള്ള ബയോടെക് സ്റ്റാർട്ടപ്പായ ഇമ്മ്യൂണൽ തെറാപ്പിറ്റിക്‌സ്, ബി-സെൽ നോൺ-ഹോഡ്‌കിൻ ലിംഫോമ രോഗികൾക്കായി അവതരിപ്പിച്ചിട്ടുള്ള CAR-T സെൽ തെറാപ്പിയാണ് ‘ക്വാർട്ടേമി’. ഇന്ത്യയിൽ ക്യാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ CAR-T സെൽ തെറാപ്പിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post