ന്യൂഡൽഹി: യമുന നദിയിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ എട്ടു മണിക്കുള്ളിൽ കെജ്രിവാളിന്റെ പരാമർശത്തിന് തെളിവ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി 8 മണിക്കുള്ളിൽ അദ്ദേഹത്തിന്റെ അവകാശവാദത്തിന് “വ്യക്തമായ പിന്തുണ” നൽകുന്ന തെളിവുകൾ സമർപ്പിക്കണമെന്ന് എഎപി മേധാവിക്ക് അയച്ച നോട്ടീസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്.
“എംസിസിയുടെ വ്യവസ്ഥകളുടെയും പ്രസക്തമായ നിയമ വ്യവസ്ഥകളുടെയും വെളിച്ചത്തിൽ കമ്മീഷൻ ഈ വിഷയം പരിശോധിച്ചുവരികയാണ്. അതിനാൽ, പരാതികളോടുള്ള നിങ്ങളുടെ പ്രതികരണം (അനുബന്ധം 1 ഉം 2 ഉം), പ്രത്യേകിച്ച് വസ്തുതാപരവും നിയമപരവുമായ മാട്രിക്സിലും തെളിവുകളുടെ പിന്തുണയിലും 2025 ജനുവരി 29 ന് 20.00 മണിക്കൂറിനുള്ളിൽ അറിയിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, അങ്ങനെ കമ്മീഷന് വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കഴിയും,” തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന യമുനയിലെ വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തിയെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച ആരോപിച്ചു. ഡൽഹി ജലബോർഡ് ഡൽഹിയിലേക്ക് വെള്ളം വരുന്നത് തടഞ്ഞില്ലായിരുന്നുവെങ്കിൽ അത് ഒരു കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടിരിന്നു. ഇതിനെതിരെ ഡൽഹി ജല ബോർഡ് രംഗത്ത് വന്നിരുന്നു.
Discussion about this post