പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മട്ടായി മേഖലയിൽ നിന്നുമാണ് ചെന്താമര പിടിയിലായത്. ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വീടിന് സമീപത്തുള്ള വയലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. ഇയാൾ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് പിടികൂടിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. വിശപ്പ് സഹിക്കാൻ കഴിയാത്ത ആളാണ് പ്രതിയെന്നും ഭക്ഷണം തേടി വരുമെന്നുമുള്ള പോലീസിന്റെ കണക്കുകൂട്ടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
പൊലീസ് പിൻവാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷന് മുൻപിൽ ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്.
Discussion about this post