ഹൈദരാബാദ്: ബഹിരാകാശ ഗവേഷണത്തിൽ വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി. ജിഎസ്എൽവിഎഫ് 15 ആണ് വിക്ഷേപിച്ചത്.
രാവിലെ 6. 23 ഓടെയായിരുന്നു വിക്ഷേപണം. സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ജിഎസ്എൽവി- എഫ് 15 ആകാശത്തേയ്ക്ക് കുതിച്ചുയർന്നത്. ഐഎസ്ആർഒ ചെയർമാനായി വി. നാരായണൻ ചുമതലയേറ്റതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ ദൗത്യം കൂടിയാണ് ഇത്.
എൻവിഎസ്02 എന്ന ഉപഗ്രഹവുമായിട്ടാണ് ജിഎസ്എൽവി എഫ്-15 ഉയർന്ന് പൊങ്ങിയത്. സ്ഥാനനിർണയം, നാവിഗേഷൻ എന്നിവയുടെ കൃത്യതയ്ക്ക് വേണ്ടി വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ഇത്. 2,259 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത്. 2023 മെയിൽ ആയിരുന്നു ഈ ശ്രേണിയിൽ വരുന്ന ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത്.
Discussion about this post