വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെ രണ്ട് ബഹിരാകാശയാത്രികർ മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരിച്ചു കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ബൈഡൻ ഭരണകൂടം ഒരു സമ്പൂർണ്ണ പരാജയമായിരുന്നു. എന്നാൽ ഇപ്പോൾ, അവരെ തിരികെ കൊണ്ടുവരാൻ സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്കിന്റെ സഹായം തേടിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എലോൺ മസ്‌ക് തന്നെ സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചതാണ് ഈ വാർത്ത. ഇത്രയും കാലം ബഹിരാകാശ ശാസ്ത്രജ്ഞരെ അന്തരീക്ഷത്തിൽ ഉപേക്ഷിച്ചതിന് ബൈഡൻ ഭരണകൂടത്തെ മസ്‌ക് രൂക്ഷമായി വിമർശിച്ചിരുന്നു.
2024 ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) ഉള്ള രണ്ട് ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുടെ തിരിച്ചുവരവ് സാധ്യമാക്കാൻ ട്രംപ് തന്നോട് അഭ്യർത്ഥിച്ചതായാണ് മസ്‌ക് പറഞ്ഞത്.
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള മുൻ ഭരണകൂടം, ബഹിരാകാശയാത്രികർ ഇത്രയും കാലം ഐഎസ്‌എസിൽ കുടുങ്ങിപ്പോയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഭയാനകമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് നാസ അവരുടെ ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും. ബഹിരാകാശയാത്രികർ കുടുങ്ങിക്കിടക്കുന്നില്ലെന്നും അവർ നല്ല ആരോഗ്യത്തിലാണെന്നും കഴിവുള്ള വ്യക്തികളുടെ പരിചരണത്തിലാണെന്നും നാസ ആവർത്തിച്ച് പ്രസ്താവിച്ചിക്കുകയായിരുന്നു.
Discussion about this post