ലക്‌നൗ : പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഇന്നലെ പങ്കെടുത്തത് 7.5കോടി ഭക്തരെന്ന് ഉദ്യാഗസ്ഥർ . മൗനി അമാവാസി ദിനമായ ഇന്നലെ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്.
മഹാകുംഭമേള ആരംഭിച്ച ശേഷം ഇതുവരെ 15 കോടിയിലധികം പേർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂർവികൾക്കു മോക്ഷത്തിനും ഇഹലോക വാസികൾക്ക് പുണ്യത്തിനുമായി ആണ് മൗനി അമാവാസി സാന്ത്വനം നടത്തുന്നത്.
സ്‌നാനപുണ്യം തേടിയെത്തിയ ഭക്തർ സ്‌നാനഘട്ടങ്ങളിലേക്ക് ഒരുമിച്ച് ഇരമ്പിയെത്തിയത് വലിയ തിക്കും തിരക്കും സൃഷ്ടിച്ചു. ഇതിനിടയിൽപ്പെട്ട് 30 ഭക്തർ മരിച്ചു . ഏകദേശം 60 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രയാഗ്‌രാജിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ .
Discussion about this post