ധീരതയുടെയും അചഞ്ചലമായ ദേശീയതയുടെയും മനുഷ്യരൂപങ്ങളാണ് ഓരോ ഇന്ത്യൻ സൈനികനും. സേനയിലേക്ക് തിരഞ്ഞെടുക്കുപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ മാതൃരാജ്യത്തിന്റെ കാവൽപടയാളിയാവാൻ തുടിക്കുന്ന ഹൃദയങ്ങളാണവർക്ക്. മറ്റേത് സേനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത അസൂയാവഹമായ ഇന്ത്യൻ സൈന്യത്തിന്റെ സമ്പത്തും അത് തന്നെ. മരണത്തിന്റെ കരങ്ങളാൽ ഞെരിഞ്ഞമരുമ്പോഴും ഭാരതത്തിന്റെ അഭിമാനം അടിയറവ് വയ്ക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തവർ. അക്ഷയ് സക്‌സേന എന്ന ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കഥയും ഇതിൽ നിന്ന് വിഭിന്നമല്ല. അദ്ദേഹത്തിന്റെ അസാമാന്യ പോരാട്ടത്തിനെയാകട്ടെ രാജ്യം വായുസേന മെഡൽ നൽകി ആദരിച്ചിരിക്കുകയാണിപ്പോൾ.
ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായി കഴിഞ്ഞവർഷം അറബിക്കടലിൽ നടന്ന കള്ളപ്പണവിരുദ്ധപോരാട്ടത്തിന്റെ വിജയത്തിന് മുതൽകൂട്ടായത് അക്ഷയ് അനന്തമായ ആകാശത്ത് കാണിച്ച അസാമാന്യധൈര്യമായിരുന്നു. വിങ് കമാൻഡറായിരുന്നു അദ്ദേഹം. 2024 മാർച്ച് 16 – ന് സി-17 ഗ്ലോബ്മാസ്റ്റർ വിമാനം പൈലറ്റ് ചെയ്തുകൊണ്ട് രണ്ട് കോംബാറ്റ് റബ്ബറൈസ്ഡ് റെയ്ഡിംഗ് ക്രാഫ്റ്റ് (സിആർആർസി) ബോട്ടുകളും 18 മറൈൻ കമാൻഡോകളുടെ ഒരു ടീമും എത്തിക്കാനുള്ള അപകടകരമായ ദൗത്യം നിർവ്വഹിക്കുകയായിരുന്നു. സോമാലിയൻ കടൽക്കൊള്ളക്കാർ മദർ വെസലായി ഉപയോഗിച്ചിരുന്ന കടൽക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ള ബൾഗേറിയൻ കപ്പൽ റൂൺ പിടിച്ചെടുക്കാനായിരുന്നു മാർക്കോസ് സംഘം അന്ന് പുറപ്പെട്ടത്. എന്നാൽ എംവി റൂണിലെ കടൽക്കൊള്ളക്കാർ അറബിക്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുക കൂടാതെ ഐഎൻഎസ് കൊൽക്കത്തയിൽ വെടിയുതിർക്കുകയും 2024 മാർച്ച് 15 ന് ഒരു നേവൽ സ്‌പോട്ടർ ഡ്രോൺ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.
അക്ഷയ് സക്സേനയുടെ ദൗത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, പ്രത്യേകിച്ചും ഡ്രോപ്പ് സോൺ സൊമാലിയൻ തീരത്തിന് സമീപമായതിനാൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതായി വന്നു. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ചെറു ആയുധങ്ങളുടെ ഭീഷണി ഉണ്ടായിരുന്നിട്ടും വിംഗ് കമാൻഡർ അക്ഷയ് സക്സേനയ്ക്ക് മറ്റൊരു രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് സി-17 ഗ്ലോബ്മാസ്റ്റർ വിമാനം പറത്തേണ്ടി വന്ന സാഹചര്യത്തിലും, സക്സേന സന്ധ്യാസമയത്ത് ഒരു കൃത്യമായ എയർഡ്രോപ്പ് ഉറപ്പാക്കി, അതും രഹസ്യമായി. ഇതിനായി, സക്സേന എല്ലാ എമിറ്ററുകളും സ്വിച്ച് ഓഫ് ചെയ്യുകയും ഉയർന്ന സമുദ്രത്തിന് മുകളിലൂടെ താഴ്ന്ന നിലയിൽ വിമാനം പറത്തുകയും ചെയ്തു.
ഡ്രോപ്പ് ലൊക്കേഷനിൽ അവസാന നിമിഷം മാറ്റത്തിന് ശേഷവും, ബൾഗേറിയൻ കപ്പലിനെയും അതിലെ 17 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്താൻ കാരണമായ ഒരു കൃത്യമായ എയർഡ്രോപ്പ് സുരക്ഷിതമായി നടപ്പിലാക്കാൻ അക്ഷയ് സക്‌സേന ക്രൂവിനെ നയിച്ചു. ഇ17 വിമാനത്തിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ, അക്ഷയ് സക്സേന നിരവധി ഭീഷണികൾക്കിടയിലും തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഇന്ത്യൻ നാവികസേനയുമായുള്ള അദ്ദേഹത്തിന്റെ ഫലപ്രദമായ ഇന്റർ-സർവീസ് ഏകോപനം അദ്ദേഹത്തിന്റെ ധീരത അടയാളപ്പെടുത്തുകയും ഇന്ത്യൻ മാർക്കോകൾ 35 സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്ന് 7 ബൾഗേറിയൻ പൗരന്മാരുൾപ്പെടെ ഉള്ളവരെയും രക്ഷിക്കുകയും ചെയ്തു.











Discussion about this post