ലണ്ടൻ: ഖാലിസ്ഥാനി ഭീകരൻ ഹർദ്ദീപ് സംിഗ് നിജ്ജാർ കൊലപാതക കേസിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് അനുമാനത്തിലെത്തി കാനഡ. കൊലപാതകത്തിൽ ചില ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾക്ക് വിരുദ്ധമായി ഒരു ”വിദേശ രാഷ്ട്രവുമായി” കൃത്യമായ ബന്ധമില്ലെന്ന് കാനഡ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കി. 123 പേജുള്ള കാനഡ കമ്മിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുന്നത്.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംശയിക്കുന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് കാനഡ കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകം ഉൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സർക്കാരിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിജ്ജാർ കൊലപാതക കേസിൽ ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തിയാണ് ട്രൂഡോ പിന്നീട് അങ്ങോട്ട് പ്രസ്താവനകൾ ഇറക്കിയത്. ഇതിന് പിന്നാലെ ഇന്ത്യയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ നേരിടുകയും ചെയ്തു.
Discussion about this post