വെറും 39ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച ഒരു ടെക്കിയുടെ സമ്പാദ്യമാണ് ഏവരെയും ഞെട്ടിക്കുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നീ ടെക് ഭീമന്‍മാരുടെ മുന്‍ ടെക്കിയായിരുന്ന ജമാന്‍ റോബിന്‍സണ് ് ഇപ്പോള്‍ 40 വയസ്സാണ് പ്രായം.ശമ്പളത്തില്‍ നിന്നുള്ള സമ്പാദ്യമായി അദ്ദേഹം സ്വരുക്കൂട്ടിയത് 30 കോടി രൂപയാണ് .ഇതിന്റെ രഹസ്യവും ടെക്കി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 90 ശതമാനവും സമ്പാദ്യത്തിലേക്ക് നീക്കി വെച്ചിരുന്നതായി സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
കൗമാരകാലത്ത് തങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായ ആളുകളെ അധികം താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ”അതിനാല്‍ തന്നെ ജോലി ചെയ്യുന്ന കാലയളവ് ചുരുക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. ആറ് വര്‍ഷം മുമ്പ് ഞാന്‍ ലക്ഷ്യം പൂര്‍ത്തിയാക്കി,” അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട കുടുംബം ആയതിനാല്‍ പണം വളരെക്കുറച്ച് മാത്രമാണ് ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ അദ്ദേഹത്തിന് പ്രതിവര്‍ഷം 35 ലക്ഷം രൂപയായിരുന്നു വരുമാനം. ഇത് 8.6 കോടി രൂപയായി വളര്‍ന്നു. അപ്പോഴും വളരെ കുറഞ്ഞ തുകയാണ് ചെലവുകള്‍ക്കായി നീക്കി വെച്ചിരുന്നത്. ”തുടക്കകാലത്ത് ശമ്പളത്തിന്റെ 30 ശതമാനവും 50 ശതമാനവുമായിരുന്നു ഞാന്‍ സമ്പാദ്യത്തിലേക്ക് നീക്കി വെച്ചിരുന്നത്. ഇത് ക്രമേണ 80 ശതമാനവും 90 ശതമാനവുമായി വര്‍ധിപ്പിച്ചു. ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു, ഇത് നേരത്തെ വിരമിക്കാനുള്ള എന്റെ ലക്ഷ്യം വേഗത്തിലാക്കുമെന്ന് എനിക്കറിയാമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ജോലി രാജി വെച്ചപ്പോഴേക്കും ജനറേറ്റീവ് എഐയില്‍ വൈദഗ്ധ്യം നേടിയ ഒരു ടെക്കിയായി അദ്ദേഹം ഉയര്‍ന്നിരുന്നു. എങ്കിലും ജോലിയില്‍ തുടര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല, വളരെ പെട്ടെന്ന് തന്നെ വിരമിക്കുകയായിരുന്നു.
Discussion about this post