വാഷിംഗ്ടൺ: അമേരിക്കയുടെ 47 ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിന് പിന്നാലെ വലിയ തീരുമാനങ്ങളാണ് ഡൊണാൾഡ് ട്രംപ് കൈ കൊണ്ടിരിക്കുന്നത്. അമേരിക്കയെ കൂടുതൽ ഉന്നതിയിലെത്തിക്കുമെന്ന വാഗ്ദാനത്തിലൂന്നിയാണ് പല തീരുമാനങ്ങളും കൈ കൊള്ളുന്നത്. വലിയ തീരുമാനങ്ങൾ കൈ കൊള്ളുമെന്ന് അദ്ദേഹം പ്രചരമവേളയിൽ വാഗ്ദാനം ചെയ്തത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ഇപ്പോഴിതാ ട്രംപ് കൈ കൊണ്ട ഒരു തീരുമാനത്തെ ചുറ്റിപ്പറ്റി പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരിക്കുകയാണ്. താൻ അധികാരത്തിലേറിയാൽ വിദേശരാജ്യങ്ങൾക്ക് നൽകുന്ന ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിരുന്നു. മുൻ അമേരിക്കൻ സർക്കാർ അതായത് ജോ ബൈഡന്റെ നേതൃത്വം ഗാസയിൽ കോണ്ടം വാങ്ങാനായി മാത്രം 50 മില്യൺ ഡോളർ ചിലവഴിച്ചത്രേ. അമേരിക്കയുടെ നികുതിപ്പണം ആണ് ഇത്തരത്തിൽ ചിലവാക്കിയതെന്നും ഇതിനി അനുവദിക്കില്ലെന്നുമായിരുന്നു അവർ വെളിപ്പെടുത്തിയത്.
ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന കാര്യക്ഷമതാ വകുപ്പാണ് ഈ ചെലവിന്റെ വിവരങ്ങൾ കണ്ടെത്തിയത്. കോണ്ടത്തിൽ സ്‌ഫോടകവസ്തു നിറച്ച് ബലൂണുകളായി പറത്തി ഹമാസ്, തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഗാസയിലേക്ക് കോണ്ടം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ധനസഹായം ഇനി അനുവദിക്കില്ലെന്ന് അമേരിക്ക തീരുമാനിച്ചത് അതുകൊണ്ടാണത്രേ.
Discussion about this post