കോഴിക്കോട് : പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഒളിവിൽ ആയിരുന്ന കൂട്ടിക്കൽ ജയചന്ദ്രൻ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരായിരിക്കുന്നത്.
കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്. തനിക്കെതിരെയുള്ള കേസ് പോക്സോ വകുപ്പിന്റെ ദുരുപയോഗം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി നടന്നെ അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നത്.
സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ആണ് കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. മുൻകൂർ ജാമ്യ ഹര്‍ജി സുപ്രീംകോടതി അടുത്ത മാസം 28ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Discussion about this post