ശീതകാലത്ത് ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്താണെന്ന് അറിയാമോ. അബദ്ധത്തിലെങ്കിലും ഇവ ചെയ്താല്‍ പണികിട്ടുമെന്ന് തീര്‍ച്ച. ഇത് എന്തൊക്കെയെന്ന് നോക്കാം.
ലാപ്ടോപ്പ് ഒരു തണുത്ത മുറിയിലോ കാറിലോ ദീര്‍ഘനേരം സൂക്ഷിക്കുകയാണെങ്കില്‍ അതിനുള്ളില്‍ ഈര്‍പ്പം ഘനീഭവിച്ചേക്കാം. ഈ ഈര്‍പ്പം ലാപ്ടോപ്പിന്റെ സര്‍ക്യൂട്ടുകളെ ഷോര്‍ട്ട് ചെയ്യുകയും ഉപകരണത്തിന് കേടുവരുത്തുകയും ചെയ്യും.
തണുത്ത കാലാവസ്ഥയില്‍ നിന്ന് മാറ്റി ചൂടുള്ള പ്രദേശത്തേക്ക് ലാപ്ടോപ്പിനെ കൊണ്ടുവന്നാല്‍ പവര്‍ ബട്ടണ്‍ അമര്‍ത്തി അത് ഓണാക്കരുത്. കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് വരെ കാത്തിരിക്കുക.
ലാപ്ടോപ്പ് പുതപ്പിനടിയില്‍ വച്ചുകൊണ്ട് ഒരിക്കലും പ്രവര്‍ത്തിപ്പിക്കരുത്. ഇത് വെന്റിലേഷന്‍ തടസപ്പെടുത്തുകയും ലാപ്‌ടോപ്പ് അമിതമായി ചൂടാകുകയും ചെയ്യും. ലാപ്ടോപ്പ് എപ്പോഴും കട്ടിയുള്ളതും പരന്നതുമായ പ്രതലത്തില്‍ വയ്ക്കുക.
താപനില വളരെ താഴെയാകുന്ന സമയത്ത് യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ലാപ്‌ടോപ്പിനെ ഇന്‍സുലേറ്റ് ചെയ്ത ഒരു കെയ്സില്‍ സൂക്ഷിക്കുക.
തണുപ്പുസമയത്ത് വരണ്ട വായു കാരണം സ്റ്റാറ്റിക് ചാര്‍ജ് വര്‍ധിക്കുന്നു. ഇത് ലാപ്‌ടോപ്പ് ഹാര്‍ഡ്‌വെയറിനെ നശിപ്പിക്കും. ഈ സമയം ആന്റി സ്റ്റാറ്റിക് ഉപകരണങ്ങള്‍ ഉപയോഗിക്കുക.
Discussion about this post