ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയോട് വ്യക്തിപരമായി മാപ്പ് പറഞ്ഞ് ഉസ്‌ബെക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബ്ബോവ്. ഒരു ബൊക്കെയും നിറയെ ചോക്ലേറ്റുമായാണ് ഉസ്‌ബൈക്കിസ്ഥാൻ താരം വൈശാലിയെ കാണാനെത്തിയത്. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിനിടെ നടന്ന സംഭവങ്ങളിൽ വ്യക്തിപരമായി മാപ്പ് പറഞ്ഞതോടെ വൈശാലി പുഞ്ചിരിയോടെ അദ്ദേഹത്തിന് മാപ്പ് നൽകി. സഹോദരനും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുമായ ആർ പ്രജ്ഞാനന്ദയുടെയും അമ്മയുടെയും സാന്നിദ്ധ്യത്തിലാണ് സംഭവം.
ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിനിടെയാണ് ഉസ്‌ബെക്ക് താരം ഇന്ത്യൻ താരത്തിന്റെ ഹസ്തദാനം നിരസിച്ചത്. അന്യ സ്ത്രീകളെ സ്പർശിക്കില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നിരസിച്ചതെന്നും അനാദരവ് കാണിച്ചില്ലെന്നും താരം പിന്നീട് വിശദീകരിച്ചു. യാകുബ്ബോവിനെതിരെ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് വൈശാലി ഹസ്തദാനം നൽകാൻ ശ്രമിച്ചത്. എന്നാൽ ഉസ്‌ബെക്ക് താരം പ്രതികരിക്കുകയോ കണ്ടഭാവം നടിക്കുകയോ ചെയ്തില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാകുകയായിരുന്നു
Discussion about this post