സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോം ഒരുങ്ങുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് തന്റെ അഭിലാഷ പദ്ധതിയായ ‘വിഷന്‍ 2030’ പ്രകാരം മരുഭൂമിയിലെ ഒരു ഭാവി നഗരമായ നിയോം വിഭാവന ചെയ്തത്. ഇപ്പോഴിതാ ആധുനിക സൗകര്യങ്ങളുള്ള ഈ നഗരത്തില്‍ ഒരു ചന്ദ്രനെയും നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അതിനൊപ്പം തന്നെ മറ്റൊരു നേട്ടവുമായി സൗദി അറേബ്യ വിസ്മയിപ്പിച്ചിരിക്കുകയാണ്, അതാണ് സൗദിയുടെ ‘ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്’ പദ്ധതി.
സൗദി അറേബ്യ മരുഭൂമിയില്‍ പഞ്ചനക്ഷത്ര ട്രെയിന്‍ ഓടിക്കാന്‍ പോകുന്നു. രാജ്യത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചനക്ഷത്ര ലക്ഷ്വറി ട്രെയിന്‍ അവതരിപ്പിക്കുന്നു.സൗദി അറേബ്യയിലെ സര്‍ക്കാര്‍ കമ്പനിയായ സൗദി അറേബ്യയുടെ റെയില്‍വേ (എസ്എആര്‍) ഇറ്റാലിയന്‍ കമ്പനിയായ ആഴ്‌സനാലെയുമായി സഹകരിച്ചാണ് ഈ ട്രെയിന്‍ നിര്‍മ്മിക്കുന്നത്. ‘ഡ്രീം ഓഫ് ഡെസേര്‍ട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര ട്രെയിനിന്റെ അന്തിമ രൂപരേഖ ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കി. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ലക്ഷ്വറി ട്രെയിനായിരിക്കും ഈ ട്രെയിന്‍.
സൗദി അറേബ്യയുടെ ആഡംബര ട്രെയിന്‍ ടൂറിസ്റ്റുകളെ രാജ്യത്തിന്റെ വിശാലമായ മരുഭൂമിയില്‍ പര്യടനം നടത്തുകയും 2026 അവസാനത്തോടെ സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലെ അല്‍ ഖുറയ്യത്തിലേക്കുള്ള നിലവിലെ റെയില്‍വേ ലൈനുകളില്‍ 1,300 കിലോമീറ്റര്‍ ഓടും.’ദ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്’ ആഡംബര യാത്രയുടെ പുതിയ യുഗത്തിന്റെ തുടക്കമാണ്.
സൗദി അറേബ്യയുടെ ‘ദ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്’ ആഡംബര യാത്രയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടും. ആഡംബര പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയാണ് തീവണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിനില്‍ 14 കോച്ചുകള്‍ ഉണ്ടാകും, അതില്‍ 34 ആഡംബര സ്യൂട്ടുകള്‍ ഉണ്ടാകും.
ലെബനീസ് വാസ്തുശില്പിയായ അലിന്‍ അസ്മര്‍ ഡി അമ്മനാണ് ട്രെയിനിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,
Discussion about this post