വാഷിംഗ്ടൺ; ഏറെ ജനപ്രിയമായ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സന്ദേശമയക്കുന്നത് കൂടാതെ ഫോട്ടോകളും വീഡിയോകളും കൈമാറാനും, വീഡിയോ ഓഡിയോ കോൾ വിളിക്കാനും വാട്‌സ്ആപ്പ് സൗകര്യം നൽകുന്നു. വോയിസ് നോട്ട് വീഡിയോ നോട്ട് തുടങ്ങി ഗംഭീര ഫീച്ചറുകൾ വേറെ.
എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് വാട്‌സ്ആപ്പിന്റെ ഐഒഎസ് പ്ലാറ്റ്‌ഫോണിൽ ‘ വ്യൂവൺസ്’ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ സാധിക്കുന്ന ഒരു സുരക്ഷാ പ്രശ്‌നം നിലനിൽക്കുന്നുണ്ട്.വ്യൂ വൺസ് ഫീച്ചറുമായി ബന്ധപ്പെട്ടതാണ് വാട്സ്ആപ്പിലെ ബഗ്. സാധാരണയായി ഈ ഫീച്ചറിൻറെ സഹായത്തോടെ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഉപഭോക്താവിൻറെ ഫോണിൽ ഒരു തവണ മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഈ ബഗ് കാരണം, ചില സന്ദർഭങ്ങളിൽ പല ഉപയോക്താക്കൾക്കും ഈ ഫോട്ടോകളും വീഡിയോകളും ആവർത്തിച്ച് കാണാൻ കഴിയുന്നു. ഇതുമൂലം വ്യൂ വൺസ് ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യതയെ അപഹരിക്കുന്നു.
ഇത് വാട്സ്ആപ്പിൽ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തുന്നതിനിടെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ.എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അവരുടെ വാട്സ്ആപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ പോയി വാട്സ്ആപ്പ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.
എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അവരുടെ വാട്സ്ആപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ പോയി വാട്സ്ആപ്പ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.
Discussion about this post