രോഗിയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര. കണ്ണില്‍ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണൂര്‍ സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്, തലശ്ശേരി പി.കെ, ഐ-കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
60 കാരനായ മാഹി സ്വദേശിയാണ് കണ്ണില്‍ അസഹ്യമായ വേദന, ആകെ ചുവപ്പ് പടര്‍ന്നു നിലയില്‍ ആശുപത്രിയില്‍ എത്തിയത്. തലശ്ശേരി പി.കെ -ഐ കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ സിമി മനോജ്കുമാറിന്റെ
വിശദമായ പരിശോധനയില്‍ വിരയെ കണ്ടെത്തുകയായിരുന്നു. സര്‍ജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട വിരയെ ആണ് കണ്ണില്‍ നിന്നും പുറത്തെടുത്തത്.
വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ കൊതുകില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്. രോഗം ബാധിച്ച വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് കൊതുകു വഴി വിരയുടെ ലാര്‍വ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം.
ഈ വിരയുടെ അക്രമണം കാഴ്ച ശക്തിയെ വരെ ബാധിക്കാം, മുന്‍കരുതലും കൃത്യമായ രോഗം നിര്‍ണയവുമാണ് ഇത്തരം കേസുകളില്‍ പ്രധാനം.
Discussion about this post