റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച വിദ്വേഷ പോസ്റ്റിനെ തുടർന്ന് നടി സ്വര ഭാസ്കറിന്റെ ട്വിറ്റർ അക്കൗണ്ടിന് പെർമനന്റ് സസ്പെൻഷൻ ലഭിച്ചതിൽ പുതിയ വാദവുമായി നടി രംഗത്ത്. തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സ്വര ഭാസ്കർ ഇന്ന് അറിയിക്കുന്നത്. എക്സിന് തെറ്റുപറ്റിയെന്നും തിരുത്തണമെന്നും ആയിരുന്നു ഇന്നലെ സ്വര ഭാസ്കർ പറഞ്ഞിരുന്നത്.
പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടി സ്വര ഭാസ്കറിന്റെ അക്കൗണ്ടിന് എക്സ് പെർമനന്റ് സസ്പെൻഷൻ നൽകിയിരുന്നത്. കാവി പശ്ചാത്തലത്തിലുള്ള മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ “ഗാന്ധി, ഞങ്ങൾ ലജ്ജിക്കുന്നു; നിങ്ങളുടെ കൊലയാളികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്നെഴുതിയ ചിത്രമായിരുന്നു റിപ്പബ്ലിക് ദിനത്തിൽ സ്വര ഭാസ്കർ എക്‌സിൽ പങ്കുവെച്ചിരുന്നത്.
തന്റെ അക്കൗണ്ട് ശാശ്വതമായി സസ്പെൻഡ് ചെയ്യാനുള്ള എക്സിന്റെ തീരുമാനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പരിഹാസപരമായ തീരുമാനം ആണെന്നായിരുന്നു ഇന്നലെ സ്വര ഭാസ്കർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. എന്നാൽ തന്റെ പേരിലുള്ള അക്കൗണ്ട് ഇപ്പോഴും എക്സിൽ ദൃശ്യമാകുന്നുണ്ടെന്നും എന്നാൽ തനിക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല എന്നുമാണ് സ്വര ഇന്ന് അറിയിക്കുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടായിരിക്കാം ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് ഇന്ന് സ്വര ഭാസ്കർ വെളിപ്പെടുത്തിയിരിക്കുന്നത്.
Discussion about this post