വയനാട് : വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് വെറ്റിനറി സർവകലാശാല ഉത്തരവ് ഇറക്കി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാനാണ് അനുമതി നൽകിയിരിക്കുന്നത്.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർവ്വകലാശാല നടപടി. മണ്ണുത്തി ക്യാമ്പസിൽ പ്രതികൾക്ക് പഠനം തുടരാമെങ്കിലും ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല എന്നും സർവ്വകലാശാല ഉത്തരവിൽ സൂചിപ്പിക്കുന്നു. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവർക്കാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 18-നായിരുന്നു പൂക്കോട് വെറ്റിനറി സർവകലാശാല ഹോസ്റ്റലിലെ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സര്‍വകലാശാലയിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. സഹപാഠികളുടെ ക്രൂരമായ റാഗിംഗ് ആയിരുന്നു സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ചത്.
Discussion about this post