കൊച്ചി: തിരുവാണിയൂരിൽ സഹപാഠികളുടെ അതിക്രൂര പീഡനത്തെത്തുടർന്ന് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ അതിർത്തി കടന്ന് പോകുന്നു. ഏറ്റവും ഒടുവിൽ മിഹിറിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് നടി സാമന്ത. വിദ്യാർത്ഥിയുടെ മരണവാർത്ത തന്നെ തകർത്തുകളഞ്ഞെന്ന് നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇത് 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലർ ഒരാളെ മരണത്തിന്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് സാമന്ത എഴുതി. തിളക്കമുള്ള മറ്റൊരു യുവജീവിതമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അവർ അനുശോചിച്ചു.
ഇത് വെറും അനുശോചനം കൊണ്ട് അവസാനിക്കരുത്. കൃത്യമായ നടപടിയെടുക്കണം. സത്യത്തെ നമ്മുടെ വ്യവസ്ഥിതി മറയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. കർശനമായതും ഉടനടിയുള്ളതുമായ നടപടി സ്വീകരിക്കണം. ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാൽ അതിനെതിരെ ശബ്ദിക്കുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം. സാമന്ത കൂട്ടിച്ചേർത്തു
Discussion about this post