വാരാണസി: മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ജനങ്ങൾ നിയന്ത്രണാധീനമായി വരുന്നതിനാൽ ഫെബ്രുവരി 5 വരെ വാരണാസിയിലെ ഘാട്ടുകളിൽ പൊതുജനങ്ങൾക്കായി നടത്തുന്ന പ്രശസ്തമായ ഗംഗാ ആരതി നിർത്തിവച്ചു.ദശാശ്വമേധ് ഘട്ടിൽ നടത്തുന്ന ഗംഗാ ആരതി ഫെബ്രുവരി 5 വരെ പൊതുജനങ്ങൾക്ക് അടച്ചിടുമെന്ന് ഗംഗാ സേവാ നിധി പ്രസിഡന്റ് സുശാന്ത് മിശ്ര വെള്ളിയാഴ്ച പറഞ്ഞു.
അതുപോലെ, ശീതള ഘട്ട്, അസി ഘട്ട്, മറ്റ് ഘട്ടുകൾ എന്നിവിടങ്ങളിൽ ഗംഗാ ആരതി നടത്തുന്ന കമ്മിറ്റികൾ ഫെബ്രുവരി 5 വരെ പൊതുജനങ്ങളോടും സന്ദർശകരോടും ഭക്തരോടും ഗംഗാ ആരതിയിൽ പങ്കെടുക്കാൻ വരരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം അനാവശ്യമായി വീട് വിട്ട് പുറത്തിറങ്ങരുതെന്നും ഭക്തരുമായി സഹകരിക്കണമെന്നും വാരണാസി പോലീസ് കമ്മീഷണർ മോഹിത് അഗർവാൾ നഗരത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്ന നിരവധി ഭക്തർ ഇപ്പോഴും വാരണാസി കാന്റ്, ബനാറസ് റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. അമിതമായ തിരക്ക് കാരണം ട്രെയിൻ പിടിക്കാൻ കഴിഞ്ഞില്ലെന്ന് നിരവധി ഭക്തർ പറഞ്ഞു.
Discussion about this post