ന്യൂഡൽഹി : ഗ്യാസ് സിലിണ്ടർ കയറ്റി കൊണ്ടിരിക്കെ ട്രക്കിന് തീപിടിച്ചു. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് അപകടം. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. പൊട്ടിത്തെറി ശബ്ദം രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേട്ടതായാണ് റിപ്പോർട്ട്.
പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീ പൂർണമായി അണച്ചു. ആളപായമില്ലെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ഫോടനം തുടരുന്നതിനാൽ ആദ്യം അഗ്‌നിശമന സേനാംഗങ്ങൾക്ക് തീയണയ്ക്കാനായില്ല . പിന്നീടാണ് തീ അണച്ചത്. 23 വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടർന്നു. തീ പൂർണമായും അണച്ചുകഴിഞ്ഞു എന്ന് കൗൺസിലർ ഓംപാൽ ഭട്ടി പറഞ്ഞു. വലിയ തോതിലുള്ള സിലിണ്ടർ സ്‌ഫോടനത്തിന്റെ ശബ്ദം സമീപത്ത് കിലോമീറ്ററുകളോളം കേൾക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനം പരിസരത്തെ വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയതായും താമസക്കാർക്കിടയിൽ പരിഭ്രാന്തി വർദ്ധിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഒരു ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചതായും അതിന്റെ എല്ലാ കണ്ണാടികളും തകർന്നതായും റിപ്പോർട്ടുണ്ട്.











Discussion about this post