എന്തൊരു കെട്ടകാലം ആണ്,നശിച്ചുപോയ യുവതലമുറ…എല്ലായ്പ്പോഴും വളർന്നുവരുന്ന തലമുറയെ നോക്കി പഴയതലമുറ പരിതപിക്കുന്ന കാര്യമാണിത്. എന്നാൽ ഇന്നത്തെ കാലത്തെ ഒരു വിലയിരുത്തലുകൾക്കും ഇടകൊടുക്കാതെ ലോകത്തിന്റെ എല്ലാ അനന്ത സാധ്യതകളും ഉപയോഗിച്ച് പുതുതലമുറ ജീവിതം ആസ്വദിക്കുകയാണ്. ബന്ധങ്ങളിൽ പോലും ഒരു ന്യൂജൻ ടച്ച് ഇന്ന് കാണാം.
എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ തലമറയാണ് ഭാവിയിൽ പഴയതലമുറയായി ഈ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും ഉന്നയിക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. ബന്ധങ്ങളുടെ കാര്യത്തിലും ന്യൂജൻ കുട്ടികൾ അഥവാ മില്ലേനിയൽ യൂത്ത് (1981 നും 1996 നും ഇടയിൽ ജനിച്ചവർ) ജെൻ സീ അഥവാ 1997 നും 2010 നും ഇടയിൽ ജനിച്ച ജനറേഷൻ സീ അൽപ്പം വ്യത്യസ്തരാണ്.
പലതരം ബന്ധങ്ങളാണ് ആളുകൾക്കിടയിൽ ഉണ്ടാവുന്നത്. ഇതിന് കൃത്യമായ പേരും യുവതലമുറ നൽകുന്നുണ്ട്. യുവതലമുറയിലെ ബുദ്ധിജീവികൾക്കിടയിലെ ആകർഷണം എന്ന പേരിൽ പ്രശസ്തമായ ഒന്നാണ് സാപ്പിയോ സെക്ഷ്വാലിറ്റി. ഒരാളുടെ ബുദ്ധിയോടും അറിവിനോടും സംസാരത്തോടും തോന്നുന്ന ലൈംഗിക ആകർഷണമാണിത്. അതായത് പുറമേ കാണുന്ന സവിശേഷതകളുമായിട്ടല്ല ഇത്തരക്കാർക്ക് ആകർഷണം ഉണ്ടാവുന്നത്. ലാറ്റിൻ പദമായ ‘ സാപിയൻസ്(ജ്ഞാനം|വിവേകം) എന്നതിൽ നിന്നാണ് സാപ്പിയോ സെക്ഷ്വൽ എന്ന വാക്ക് ഉണ്ടായത് തന്നെ.
ലിംഗം,ബാഹ്യസൗന്ദര്യം എന്നിവയേക്കാൾ ബുദ്ധിശക്തിയ്ക്കും മാനസികപക്വതയ്ക്കും മുൻതൂക്കം നൽകുകയും അതിൽ ആകർഷണം തോന്നുകയും ചെയ്യുന്നു. പലവിഷയങ്ങളിലുള്ള അറിവ്,പുതിയ ചിന്തകൾ, ഓരോവിഷയത്തിലും ഉള്ള അവരുടെ അഭിപ്രായം എന്നിവയെല്ലാം ലൈംഗിക ആകർഷണത്തിനും പ്രണയത്തിനും കാരണമാകുന്നു.
Discussion about this post