ചെന്നൈ : ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടി മരിച്ചു. ഏഴു വയസ്സുകാരനായ മലയാളി ബാലനാണ് മരിച്ചത്. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം നടന്നത്.
തിരുവല്ല സ്വദേശിയായ വ്യോമസേന ജീവനക്കാരൻ രാജേഷ് പണിക്കരുടെ മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം നടന്നത്. കല്ലിൽ ഉറപ്പിച്ച നിലയിൽ ഉണ്ടായിരുന്ന ഗോൾപോസ്റ്റ് ആണ് മറിഞ്ഞുവീണത്.
ഗോള്‍ പോസ്റ്റ് മറിയുന്നതുകണ്ട് കുട്ടി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും തലയിലേക്ക് വീഴുകയായിരുന്നു. അപകടം പറ്റിയ ഉടൻതന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കേരളത്തിലെത്തിച്ച് സംസ്കാരം നടത്തും. നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവല്ലയിൽ വച്ചാണ് സംസ്കാരം.
Discussion about this post