ന്യൂഡൽഹി: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരവും നേരത്തെ ഇടംകൈയ്യൻ ബാറ്ററായ സ്മൃതി മന്ദാന നേടിയിരുന്നു. രണ്ടാം തവണയാണ് ഐസിസിയുടെ പുരസ്‌കാരം അന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം കളിച്ച 13 ഏകദിനങ്ങളിൽ നാലു സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും അടക്കം 747 റൺസ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളിൽ ബൗൾ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഏകദിനങ്ങളിൽ, 57.46 ശരാശരിയിൽ 747 റൺസ് സ്മൃതി സ്വന്തം പേരിൽ കുറിച്ചിരുന്നു. പോയ വർഷത്തിൽ നാല് ഏകദിന സെഞ്ചുറികൾ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോർഡാണ്.
Discussion about this post