ആകാശത്ത് നിന്ന് നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ചിറങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ബ്രസീലിലെ മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.
ലോകം അമ്പരന്ന് നില്‍ക്കുമ്പോള്‍ ഇത് തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്റോണ്‍ പസ്സോസ് വിശദീകരിക്കുന്നു. കുറേയധികം ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വലിയതോതിലുള്ള ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു.
സാധാരണഗതിയില്‍ ഏകാകിയായിരിക്കുന്നതാണ് ചിലന്തിയ്ക്ക് താത്പര്യമെങ്കിലും ചില വര്‍ഗ്ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആര്‍ക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു. ഇത്തരം കോളനികള്‍. ഇവര്‍ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നു. ഇണചേരലിനുശേഷം ഇവര്‍ പിരിഞ്ഞുപോകുന്നതാണ് പതിവ്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോദൃശ്യം ഇത്തരത്തിലുള്ള കോളനി പിരിയലിന്‌റെ ഭാഗമാണോയെന്ന കാര്യം വ്യക്തമല്ല. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ കണ്ടിരുന്നു.
Discussion about this post