കൊച്ചി : രാജ്യത്ത് അനധികൃതമായി താമസിച്ച ഒരു ബംഗ്ലാദേശ് പൗരന്‍ കൂടി പോലീസ് പിടിയില്‍. വൈപ്പിന്‍ ഞാറയ്ക്കലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിച്ചത്. ഇയാളുടെ കൈയ്യില്‍ നിന്ന് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരന്‍മാരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഞാറയ്ക്കലില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ പക്കലുള്ള ഒറിജിനല്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ സെന്ററില്‍ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു.
വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു രാജ്യത്തെ പൗരന്‍ ഇവിടെ നുഴഞ്ഞു കയറി ഒറിജിനല്‍ ആധാര്‍ കാര്‍ഡ് വരെ സംഘടിപ്പിച്ചത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്.
മുനമ്പത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ 27 പേരും ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരുകയായിരുന്നു. നിരവധി ബംഗ്ലാദേശികള്‍ കൊച്ചിയില്‍ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍’ എന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് നടപടികള്‍.
Discussion about this post